ഖുര്‍ആന്‍ പാരായണ മല്‍സരം ലിബിയന്‍ സ്വദേശി ജേതാവ്
ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി ദുബയില്‍നടന്ന ഖുര്‍ആന്‍ പാരായണമല്‍സരത്തില്‍ 89 പേരെ പിന്തളളി ലിബിയന്‍ സ്വദേശി മുഅത്ത് ബിന്‍ ഹമീദ് ജേതാവായി. 2,50,000 ദിര്‍ഹമാണ് സമ്മാനത്തുക. ഏകദേശം 47,46,168 രൂപ.
ദുബയ്: ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി ദുബയില്‍നടന്ന ഖുര്‍ആന്‍ പാരായണമല്‍സരത്തില്‍ 89 പേരെ പിന്തളളി ലിബിയന്‍ സ്വദേശി മുഅത്ത് ബിന്‍ ഹമീദ് ജേതാവായി. 2,50,000 ദിര്‍ഹമാണ് സമ്മാനത്തുക. ഏകദേശം 4746168 രൂപ. മൊറോക്കോ സ്വദേശി അഹമ്മദ് അചിരി, നൈഗര്‍ സ്വദേശി ഇബ്രാഹിം മആസു എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. ഇവര്‍ക്ക് 2,00,000 ദിര്‍ഹം സമ്മാനം ലഭിക്കും. ഏകദേശം 3796934 രൂപമികച്ച ഇസ്‌ലാമിക വ്യക്തിത്വമായി ഇമറാത്തി ജീവകാരുണ്യപ്രവര്‍ത്തകനും വ്യവസായിയുമായ ജുമാ അല്‍ മജീദിനെ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നടക്കം 90 രാജ്യങ്ങളില്‍നിന്നുള്ളവര്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.