പാറാല്‍ മഹല്ല് വാട്ട്‌സ്ആപ് കൂട്ടായ്മയുടെ ഈദ് സംഗമവും ഖുര്‍ആന്‍ പാരായണ മത്സരവും
ഇക്കഴിഞ്ഞ റമദാനില്‍ നടത്തിയ മത്സരത്തില്‍ നാല് വിഭാഗങ്ങളിലായി 145 പേര്‍ പങ്കെടുത്തു.
കണ്ണൂര്‍: പാറാല്‍ മഹല്ല് വാട്ട്‌സ്ആപ് കൂട്ടായ്മ നടത്തിയ ഓണ്‍ ലൈന്‍ ഈദ് സംഗമവും ഖുര്‍ആന്‍ പാരായണ മത്സരവും ഏവര്‍ക്കും മാതൃകയായി. പാറാല്‍ മഹല്ല് നിവാസികളുടെ ഖുര്‍ആന്‍ പാരായണ മികവ് ഒരിക്കല്‍ക്കൂടി പുറത്തെടുക്കാന്‍ അവസരം നല്‍കി പാറാല്‍ മഹല്ല് വാട്‌സ്ആപ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ഖിറാഅത്ത് മത്സരം നടത്തി. ഇക്കഴിഞ്ഞ റമദാനില്‍ നടത്തിയ മത്സരത്തില്‍ നാല് വിഭാഗങ്ങളിലായി 145 പേര്‍ പങ്കെടുത്തു.
വിജയികള്‍ ഒന്ന്, രണ്ട്, മുന്ന് എന്നീ സ്ഥാനക്രമത്തില്‍
ഹാഫിദ് വിഭാഗം: സഹല്‍ അബ്ദുല്ല സക്കീര്‍, ഇബ്രാഹിം സക്കീര്‍, മുഹമ്മദ് നിഹാദ്. സീനിയര്‍ വിഭാഗത്തില്‍ ജുമാന സമീര്‍, അഹമ്മദ് നജാദ്, സിയ ജമാല്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് യാസര്‍, അഹമ്മദ് യാസീന്‍, കെ മുഹമ്മദ് എന്നിവരും സബ്ജൂനിയര്‍ വിഭാഗത്തില്‍ എ കെ ഹനാന, കെ ആയിശ, സാദ് ജമാല്‍ എന്നിവരും സമ്മാനങ്ങള്‍ നേടി.
പെരുന്നാള്‍ ദിനത്തില്‍ നടത്തിയ പാറാല്‍ മഹല്ല് ഗ്ലോബല്‍ ഈദ് മീറ്റ് 2020ല്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് കൊറോണ നിയന്ത്രണത്തിനനുസരിച്ച് വിതരണം ചെയ്യുമെന്ന് അഡ്മിന്‍ പാനല്‍ അറിയിച്ചു.
നാല് വിഭാഗങ്ങള്‍ ആയി നടന്ന ഖിറാഅത് മത്സരം അഡ്മിന്‍ ടീം അംഗങ്ങള്‍ ആയ നാസര്‍ തുണ്ടിയില്‍, ഇ വി നഈം, റഫീഖ് പെരൂള്‍, സി കെ ബാസിത്, അസ്ഫര്‍, ഷാനവാസ്, ഡോ. മുസഫ്ഫര്‍, എം കെ അനസ്, എ കെ ഗഫൂര്‍, പി കെ ജമാല്‍ നേതൃത്വം നല്‍കി.
'പാറാല്‍ മഹല്ല് ഗ്ലോബല്‍ ഈദ് മീറ്റ് 2020' എന്ന പേരില്‍ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ പരിപാടി വിവിധ രാജ്യങ്ങളിലെ പാറാല്‍ നിവാസികള്‍ തല്‍സമയം കണ്ടു. യുട്യൂബിലും നിരവധിപേര്‍ കാണികളായി.
ഈദ് ദിനത്തില്‍ വൈകിട്ട് 4.30ന് ആരംഭിച്ച മീറ്റ് പാറാല്‍ മഹല്‍ ജുമുഅത്തു പള്ളി പ്രസിഡന്റ് എം കെ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ ഉസ്താദ്, റാമിസ് കോറോത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കഥാപ്രസംഗം, മെഡ്ലി സോങ്, അറബിക് ഇസ്ലാമിക ഹിന്ദി ഗാനങ്ങള്‍, റുബിക്‌സ് ക്യൂബ് ട്രിക്സ്, സംഭാഷണ ഗാനം, ടാലെന്റ്‌റ് ഷോ തുടങ്ങിയ വിവിധ പരിപാടികള്‍ ലാമിയ റിയാസ്, നൈന അസ്‌കര്‍, നിജു, ഹൈഫ റീഹ, ഡോ. ഫാത്തിമ വര്‍ധ, ഹന യാഖൂബ്, നൂഹ റഫീക്ക്, ആദം, ലൈബ, ആമിനരീഹ,സില്‍ന, നജീബ്, ഹാസം അമീന്‍, ദാവൂദ്, മൂസ, അസ്ലം, റിഹാന, ലുത്ഫി അബ്ദുല്‍ ജലീല്‍, റൈഹാന്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ അവതരിപ്പിച്ചു.
പാറാല്‍ മഹല്‍ അഡ്മിന്‍ പാനലിലെ നയീം എഴുത്തന്‍ വീട്ടില്‍, അബ്ദുല്‍ ബാസിത്, റഫീക്ക് പെരൂള്‍, ഷാനവാസ് പരിയാട്ട്, നിദാല്‍ സിറാജ്, അസ്ഫര്‍, മുബീന്‍ ഈ വി, നാസര്‍ തുണ്ടിയില്‍, ജമാല്‍ പി കെ എന്നിവര്‍ അടങ്ങുന്ന ടീം ആണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.