വഖഫ് ഭേദഗതിക്കെതിരേ ശ്രീകാര്യം ജമാഅത്ത് പ്രതിഷേധ പ്രകടനം നടത്തി

Update: 2025-04-05 16:39 GMT
വഖഫ് ഭേദഗതിക്കെതിരേ ശ്രീകാര്യം ജമാഅത്ത് പ്രതിഷേധ പ്രകടനം നടത്തി

ശ്രീകാര്യം: രാജ്യത്തെ മുസ്‌ലിംകളുടെ വഖ്ഫ് ഭൂമികള്‍ തന്ത്രപരമായി കൈയടക്കുന്നതിനായി ഹിന്ദുത്വ ഭരണകൂടം പാസാക്കിയ വഖ്ഫ് ഭേദഗതി നിയമം മുസ്‌ലിംകള്‍ തള്ളിക്കളയുമെന്ന പ്രഖ്യാപനത്തോടെ ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

വംശവെറി പൂണ്ട സംഘപരിവാര്‍ ഭരണകൂടം മുസ് ലിം അവകാശങ്ങള്‍ക്കുമേല്‍ അന്യായമായി കടന്നു കയറാന്‍ ശ്രമിക്കുമ്പോള്‍ അധിനിവേശ ശക്തികള്‍ക്കെതിരേ പോരാടിയ പാരമ്പര്യമാണ് മുസ്‌ലിംകള്‍ക്കു ഉളതെന്ന കാര്യം അവര്‍ മറന്നുപോകരുതെന്നും പ്രഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.

ജമാഅത്ത് പ്രസിഡന്റ് ഇ. ഷാജഹാന്‍, സെക്രട്ടറി അബ്ദുല്‍ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി ചീഫ് ഇമാം സുറുറുദ്ദീന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇമാമുമാരായ പി.കെ അബ്ദുല്‍ ഹാദി മൗലവി, സയ്യിദ് സഹ്ല്‍ തങ്ങള്‍, ഹാഫിസ് നിഷാദ് മൗലവി,അല്‍ ജവാഹിര്‍ പ്രിന്‍സിപ്പല്‍ അര്‍ഷദ് മുഹമ്മദ് നദ് വി തുടങ്ങിയവര്‍ സംബന്ധിച്ചു.




Tags:    

Similar News