തിരുവനന്തപുരത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് സ്‌കൂളില്‍ നിന്ന് വന്ന മക്കള്‍

Update: 2025-01-14 05:50 GMT
തിരുവനന്തപുരത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് സ്‌കൂളില്‍ നിന്ന് വന്ന മക്കള്‍

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു(വിജി-33)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമണിയോടെ സ്‌കൂളില്‍നിന്നെത്തിയ മക്കളാണ് മൃതദേഹം കണ്ടത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനോടൊപ്പമാണ് താമസം.

ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ സംഭവശേഷം കാണാതായി. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തില്‍ മംഗലപുരം പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്താല്‍ മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂയെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍പ്പോയ രങ്കനുവേണ്ടി മംഗലപുരം പോലിസ് തിരച്ചില്‍ ആരംഭിച്ചു.





Tags:    

Similar News