ബൈക്ക് യാത്രികനെ ആക്രമിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍
വര്‍ക്കല വില്ലേജില്‍ നടയറ നഹാസ് മന്‍സിലില്‍ തക്കു എന്ന് വിളിക്കുന്ന നഹാസ് ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം: അഞ്ചുമാസം മുമ്പ് കല്ലമ്പലം മാവിന്മൂട് വച്ച് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 40000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വര്‍ക്കല വില്ലേജില്‍ നടയറ നഹാസ് മന്‍സിലില്‍ തക്കു എന്ന് വിളിക്കുന്ന നഹാസ്(31) ആണ് അറസ്റ്റിലായത്. സംഭവം കഴിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കല്ലമ്പലം പോലിസ് സബ് ഇന്‍സ്പെക്ടര്‍ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ ചില്ലു എന്ന് വിളിക്കുന്ന വിഷ്ണു, സന്തു കൃഷ്ണന്, ജിജിന്, വിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്ന് കല്ലമ്പലം പോലിസ് അറിയിച്ചു. നഹാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.