പൊയ്യയില്‍ കുട നിര്‍മ്മാണവുമായി കുട്ടിക്കൂട്ടം
എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു.
മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ കുടുംബശ്രീ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കുട നിര്‍മ്മാണ പരിശീലനം നടത്തി. 2021-22 വാര്‍ഷിക പദ്ധതിയില്‍ 75,000 രൂപ വകയിരുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാബു കൈതാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ വാമനന്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രിയ ജോഷി, രമ ബാബു, റിസോഴ്‌സ് പേഴ്‌സണ്‍ ജിത അന്‍സാര്‍ സംസാരിച്ചു.
85 കുട്ടികള്‍ പങ്കെടുത്ത പരിശീലന പരിപാടിയില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറി സുജന്‍ പൂപ്പത്തി പദ്ധതി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്തില്‍ സംഗീത നാടക അക്കാദമി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ കുട്ടികളുടെ കലാ കായിക സാംസ്‌കാരിക കഴിവുകള്‍ വളര്‍ത്തുന്നതിനും പട്ടികജാതി വിഭാഗം കുട്ടികള്‍ക്കായി പിഎസ്‌സി പരീക്ഷ കള്‍ക്ക് തയ്യാറെടുക്കുന്നതിനുമുള്ള പരിശീലനങ്ങളും ഉടന്‍ ആരംഭിക്കും.