ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ വിജയത്തിലേക്ക്; രവീന്ദ്രനാഥ് രണ്ടാം സ്ഥാനത്ത്

Update: 2024-06-04 05:09 GMT

കൊച്ചി: ചാലക്കുടിയില്‍ തുടക്കത്തില്‍ പതറിയെങ്കിലും സുരക്ഷിതമായി മുന്നിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. നിലവിലെ കണക്കനുസരിച്ച് ബെന്നി ബെഹനാന്‍ 11,000 വോട്ടുകള്‍ക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥാണ് 36,490 വോട്ടുകള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി 11,339 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.

ചാലക്കുടിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതിയ ട്വന്റി20യുടെ ചാര്‍ളി പോളിന് ഇതുവരെ ലഭിച്ചത് 5624 വോട്ടുകളാണ്. ബെന്നി ബെഹനാന്റെ ഭൂരിപക്ഷം ട്വന്റി 20 സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലാണ്. ബെന്നി ബെഹനാന്റെ വിജയം ട്വന്റി 20 പിടിക്കുന്ന വോട്ട് ആശ്രയിച്ചായിരിക്കും എന്നതും ഇതോടെ മാറി എന്നു കാണാം.

Tags:    

Similar News