സംഘപരിവാറിനെതിരായ ജനകീയ ചെറുത്തുനില്‍പ്പ് രാജ്യതാല്‍പര്യം: നാസറുദ്ദീന്‍ എളമരം

'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി മണലൂര്‍ ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ പിന്‍ബലത്തില്‍ തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കുകയും ആള്‍ക്കൂട്ടത്തിന്റെ മറവില്‍ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്കെതിരേ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടത് ഇന്ത്യയുടെ വിശാലമായ താല്‍പര്യമാണ്.

Update: 2019-09-20 12:52 GMT

വാടാനപ്പള്ളി: രാജ്യത്തിന്റെ സര്‍വമേഖലയിലും കടന്നുകയറി അസ്വസ്ഥത സൃഷ്ടിക്കുന്ന വൈറസായി സംഘപരിവാര ഹിന്ദുത്വശക്തികള്‍ മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി മണലൂര്‍ ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ പിന്‍ബലത്തില്‍ തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കുകയും ആള്‍ക്കൂട്ടത്തിന്റെ മറവില്‍ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്കെതിരേ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടത് ഇന്ത്യയുടെ വിശാലമായ താല്‍പര്യമാണ്.

ഭാഷയും സംസ്‌കാരവും വിശ്വാസവുമടക്കം നമ്മുടെ രാജ്യത്തിന്റെ പൈതൃകമായ എല്ലാ വൈവിധ്യങ്ങളെയും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളോടും ബഹുകക്ഷി ജനാധിപത്യത്തോടുപോലും അസഹിഷ്ണുതയാണ്. ഇന്ത്യന്‍ ബഹുസ്വരതയ്ക്കുമേല്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള ജനകീയമുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം യഹ്‌യാ തങ്ങള്‍ പ്രഭാഷണം നടത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം കെ കെ ഹുസൈര്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഫാറൂഖ്, പോപുലര്‍ ഫ്രണ്ട് മണലൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സഹീര്‍ കുന്നിക്കല്‍, ഡിവിഷന്‍ സെക്രട്ടറി പി എച്ച് ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News