മാള: പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തന്‍ചിറ കിഴക്ക് കച്ചട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയ (അഞ്ച്) ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ ഇന്ന് സന്ധ്യക്കായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന് നിഖിലിനും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു കുടുംബം. പ്ലാന്റേഷനില്‍ വീട്ടുകാര്‍ക്കൊപ്പം പൂ പറിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഒറ്റക്കൊമ്പനെ കണ്ടപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആഗ്നിമിയ നിലത്തുവീഴുകയായിരുന്നു. അതിനിടയില്‍ ആനയുടെ തുമ്പിക്കൈയുടെ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.