തൃശൂര്‍: അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അനീഷ് (30) ഒളിവിലാണ്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കൊലപാതക വിവരം വിളിച്ചറിയിച്ചത് അനീഷാണെന്ന് പോലിസ് പറഞ്ഞു.