ഗുരുദേവനെ തെറ്റായി ചിത്രീകരിച്ച് വൈകൃതമാക്കുന്നു: സ്വാമി സച്ചിദാനന്ദ
ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
മാള: ഗുരുദേവനെ തെറ്റായി ചിത്രീകരിച്ച് വൈകൃതമാക്കുന്ന സ്ഥിതിവിശേഷം ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നുണ്ടെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. മാള ശ്രീനാരായണ ഗുരുധര്‍മ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ പി കെ സുധീഷ്ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. തന്ത്രി എന്‍ ബി സുരേഷ് ബാബു ഗുരുപൂജ നിര്‍വ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പി കെ സാബു, വി എസ് കര്‍ണ്ണല്‍സിംഗ്, കെ വി രാജു, പി ആര്‍ രാഘവന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വ്യവസായിക സമ്മേളനത്തില്‍ സുനില്‍ നാരായണനും യുവജന സമ്മേളനത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി ആര്‍ ജോഷിയും പ്രഭാഷണം നടത്തി. വൈകീട്ട് നടന്ന മാള ഗുരുധര്‍മം മിഷന്‍ ആശുപത്രി വാര്‍ഷിക ആഘോഷങ്ങളില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.