തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിന്‍ കയറിയതിനെത്തുടര്‍ന്നാണു മരണം. പ്രതിയെ പാലക്കാടുനിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം പട്‌ന എക്‌സ്പ്രസ് വൈകിട്ട് തൃശൂര്‍ സ്റ്റേഷന്‍ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനെത്തുടര്‍ന്നാണ് ഇയാള്‍ ടിടിഇയെ ആക്രമിച്ച് തള്ളിയിട്ടത്.