പുത്തന്‍ചിറ വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ഐഎസ്ഒ പ്രഖ്യാപനം

Update: 2020-09-22 14:46 GMT
മാള: തൃശൂര്‍ ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ അംഗീകാരം ലഭിച്ച മൃഗാശുപത്രിയായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ഐഎസ്ഒ പ്രഖ്യാപനം നടത്തി. കൊവിഡ് മഹാമാരിക്കാലത്ത് അതിജീവനത്തിലൂടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് നേടിയ 49 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാര വിതരണം, നൂറ് ശതമാനം വിജയം കൈവരിച്ച തെക്കുംമുറി ഹൈസ്‌കൂളിന് അനുമോദനം, ഗുണമേന്മ ഉറപ്പാക്കി ഐഎസ്ഒ ഡിസ്‌പെന്‍സറിയാക്കി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ വെറ്ററിനറി സര്‍ജന്‍ ഡോ. ടി എസ് സിജിക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു.

    `വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഐ നിസാര്‍, വി എന്‍ രാജേഷ്, റോമിബേബി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം പി സോണി, കെ വി സുജിത് ലാല്‍, വാസന്തി സുബ്രഹ്മണ്യന്‍, റിഫായ അക്തര്‍, ഷൈല പ്രകാശന്‍, പി സൗദാമിനി, സംഗീത അനീഷ്, എം കെ കാഞ്ചന, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി എം ഹസീബ് അലി, വെറ്ററിനറി സര്‍ജന്‍ ഡോ. സിജി, ടിഎച്ച്എസ് എച്ച്എം ബിന്ദു, ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ബിജു സംസാരിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ 2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ നിന്നും തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക ഉള്‍പ്പെടുത്തിയാണ് ഐ എസ് ഒ ലഭിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ അനുമോദന പത്രികയടക്കമുള്ള ഉപഹാരത്തോടൊപ്പം ഡിലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും സമ്മാനിച്ചു.

ISO Announcement of Puthenchira Veterinary Dispensary




Tags:    

Similar News