തിരുവോണത്തിനും കുടിവെള്ള വിതരണം നടത്താതെ ജലനിധി
വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് നിവാസികള്‍ക്ക്തിരുവോണദിനത്തിലും കുടിവെള്ളം എത്തിയില്ല. വാര്‍ഡ് 18, 19 എന്നിവിടങ്ങളില്‍ ആണ് കുടിവെള്ള ക്ഷാമം കൂടുതല്‍.
മാള: തിരുവോണ നാളിനും കുടിവെള്ള വിതരണം മുടക്കി ജലനിധി. വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് നിവാസികള്‍ക്ക്തിരുവോണദിനത്തിലും കുടിവെള്ളം എത്തിയില്ല. വാര്‍ഡ് 18, 19 എന്നിവിടങ്ങളില്‍ ആണ് കുടിവെള്ള ക്ഷാമം കൂടുതല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി ജലനിധി കുടിവെള്ളം പമ്പ് ചെയ്തത്.
ഓണത്തിന് കുടിവെള്ളം ഇല്ലാത്തത്തിനാല്‍ മറ്റു സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വന്നു നാട്ടുകാര്‍ക്ക്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാര്‍ഡുകളില്‍ തിരുവോണമായിട്ടും ജലമെത്തിക്കാത്തത് ഇവരുടെ കഴിവുകേടായി കാണണമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.