പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പണിക്ക് പിന്നാലെ ജലനിധിയുടെ റോഡ് പൊളിക്കല്‍
ഒടുവിലായി തപാലാപ്പീസ് റോഡിലാണ് പൈപ്പ് പൊട്ടി റോഡിന്റെ പല ഭാഗങ്ങളിലൂടെ വെള്ളം വരുന്നത്. കൊടവത്ത്കുന്ന് ടാങ്കില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വലിയ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നതെന്നാണ് കരുതുന്നത്.
മാള: പൊതുമരാമത്ത് വകുപ്പ് റോഡ് പണിക്ക് പിന്നാലെ റോഡ് പൊളിയുമായി ജലനിധി. മാള ടൗണില്‍ പലയിടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം വന്‍തോതില്‍ പാഴാവുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കാതെ പുറംതിരിഞ്ഞുനില്‍ക്കുകയാണ്.
ഒടുവിലായി തപാലാപ്പീസ് റോഡിലാണ് പൈപ്പ് പൊട്ടി റോഡിന്റെ പല ഭാഗങ്ങളിലൂടെ വെള്ളം വരുന്നത്. കൊടവത്ത്കുന്ന് ടാങ്കില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വലിയ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നതെന്നാണ് കരുതുന്നത്. മേഖലയിലെ പലയിടങ്ങളിലായി ഇടക്കിടെ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാവുകയാണ്. മാള പോലിസ് സ്‌റ്റേഷന് എതിര്‍വശത്ത് പൈപ്പ് പൊട്ടിയത് ശരിയാക്കിയിടത്ത് യാത്ര ഇപ്പോഴും ദുഷ്‌കരമാണ്. വീതി കുറഞ്ഞ തപാലാപ്പീസ് റോഡില്‍ റോഡ് പൊളിച്ച് പണിയുമ്പോള്‍ ഗതാഗതം വഴി തിരിച്ച് വിടേണ്ടി വരും.
പണി കഴിഞ്ഞ് കുഴി നികത്തിയാലും പ്രശ്‌നമാണ്. ഇത്തരത്തില്‍ വെള്ളം പാഴാകുന്നതിലുടെ ദിനംതോറും പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടമാകുന്നത്. കൂടാതെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവിടങ്ങളിലൂടെ നടന്നുപോകുന്ന യാത്രക്കാരുടെയും മറ്റും ദേഹത്തേക്കും വാഹനങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം തെറിക്കുന്നതും പതിവാണ്. ഇനി ഈ പ്രശ്‌നം പരിഹരിക്കാനായി റോഡ് പൊളിക്കുന്നതിലൂടെ അതിന്റെ ദുരിതങ്ങളും ഇവിടങ്ങളിലുള്ളവര്‍ അനുഭവിക്കേണ്ടതായി വരും. കുടിക്കാനും കുളിക്കാനും ചാലക്കുടി പുഴയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പാണ് ജലനിധിക്ക് കൈമാറിയത്. ജലനിധിക്കായി ഇറക്കിയ പൈപ്പും വളരെ ഗുണക്കുറവുള്ളതാണ്. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പണി നടത്തിയാലും ഇല്ലെങ്കിലും ജനത്തിന്റെ ദുരിതങ്ങള്‍ക്ക് അവസാനമില്ലാത്ത അവസ്ഥയാണ്.