മാധ്യമപ്രവര്‍ത്തകനും കുടുംബത്തിനും ടോള്‍ പ്ലാസയില്‍ മാനസികപീഡനം: ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി
ചങ്ങരംകുളം മാന്തടം സ്വദേശി മുഹമ്മദ് അഷറഫ് ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി വി അനുപമയ്ക്ക് നേരിട്ട് പരാതി നല്‍കി. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം.
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ മുക്കാല്‍ മണിക്കൂറിലധികം തടഞ്ഞുനിര്‍ത്തി മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും ടോള്‍ ജീവനക്കാര്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി. ചങ്ങരംകുളം മാന്തടം സ്വദേശി മുഹമ്മദ് അഷറഫ് ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി വി അനുപമയ്ക്ക് നേരിട്ട് പരാതി നല്‍കി. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം.
തിരുവനന്തപുരത്തുനിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന അഷറഫും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മുക്കാല്‍ മണിക്കൂറിലധികം ടോളില്‍ കുരുങ്ങിക്കിടന്നു. ഇവരുടെ ഊഴമെത്തിയപ്പോള്‍ ബ്ലോക്കിനെക്കുറിച്ച് ചോദ്യംചെയ്തതോടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വിശദമായ പരാതി ആവശ്യപ്പെട്ട ജില്ലാ കലക്ടര്‍ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയതായി മുഹമ്മദ് അഷറഫ് പറഞ്ഞു.