മാള: കേരളാ ബജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിന് 209.20 കോടി രൂപയുടെ പദ്ധതികള്‍. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് നെയ്തക്കുടി സ്ലൂയിസ് നിര്‍മാണം മൂന്നുകോടി, പൊയ്യ ഗ്രാമപ്പഞ്ചായത്ത് കൊശവര്‍ക്കുന്ന് മുട്ടിക്കല്‍ പാലം നിര്‍മാണം 10 കോടി, കൊടുങ്ങല്ലൂരില്‍ ബഹുനില വ്യവസായ സമുച്ഛയം ഏഴുകോടി, കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരണം ആറ് കോടി, അന്നമനട ഗ്രാമപ്പഞ്ചായത്ത് പാലുപ്പുഴകടവ് സ്ലൂയിസ് കം ബ്രിഡ്ജ് 45 കോടി, കരൂപ്പടന്ന പാലം പുനര്‍നിര്‍മാണം 20 കോടി, കുഴുര്‍ പൗള്‍ട്രി ഫാം നവീകരണം 15 കോടി, മാള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം നിര്‍മാണം രണ്ടുകോടി, കുഴുര്‍ കുണ്ടൂര്‍ റോഡ്-2 .5 കോടി, മാള ചുങ്കം കൊമ്പത്തുകടവ് റോഡ് നാല് കോടി, കല്ലൂര്‍ ആലത്തൂര്‍ കോട്ടമുറി റോഡ് നിര്‍മാണം അഞ്ചുകോടി, കൊടുങ്ങല്ലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണം 1.5 കോടി, പുല്ലൂറ്റ് പുത്തന്‍ചിറ റോഡ്-1.7 കോടി, കുഴുര്‍ ഗവ. ഹൈ സ്‌കൂള്‍ കെട്ടിട നിര്‍മാണം രണ്ടുകോടി, അന്നമനട ഗ്രാമപ്പഞ്ചായത്ത് എരയാംകുടി തുറ നവീകരണം 1.5 കോടി, മാള ഗവ. ഐടിഐ ഓഡിറ്റോറിയം നിര്‍മാണം ഒരുകോടി, പുത്തന്‍ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം രണ്ടുകോടി, പൊയ്യ മണലിക്കാട് പൊയ്യക്കടവ് റോഡ് 3.5 കോടി, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി 75 കോടി, പുത്തന്‍ചിറ തെക്കുംമുറി ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടനിര്‍മാണം 1.5 കോടി രൂപ വീതമാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.