ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ വ​ർ​ധി​പ്പി​ച്ചതായി ബജറ്റ് പ്രഖ്യാപനം

ഇ​തോ​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1,200ൽ നിന്നും 1,300 രൂ​പ​യാ​യി.

Update: 2020-02-07 03:45 GMT

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ വ​ർ​ധി​പ്പി​ച്ചതായി ബജറ്റ് പ്രഖ്യാപനം. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് നി​ർ​ദേ​ശ​മു​ള്ള​ത്. എ​ല്ലാ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

ഇ​തോ​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1,200ൽ നിന്നും 1,300 രൂ​പ​യാ​യി. 13 ല​ക്ഷം വ​യോ​ധി​ക​ർ​ക്കു കൂ​ടി ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി​യ​താ​യും അദ്ദേഹം പ​റ​ഞ്ഞു.

Tags:    

Similar News