മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ പുള്ളിപ്പറമ്പ് ഹിന്ദി ബിഎഡ് കോളജിന് സമീപം റോഡരികില്‍ മാംസ അവശിഷ്ടംങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പത്തോളം പോത്തുകളുടെ തുകല്‍ സഹിതമുള്ള അറവു മാലിന്യങ്ങളാണ് കണ്ടെത്തിയത്. മാലിന്യത്തിനിടയില്‍ മൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ചെവിയില്‍ പതിക്കുന്ന ഇന്‍ഷുറന്‍സ് നമ്പറുള്ള ടാഗ് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ഉടമസ്ഥരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഗ്രാമപഞ്ചായത്തംഗം മിനി അശോകന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരിത തുടങ്ങിയവര്‍ സ്ഥലത്തെത്തി പോലിസിന്റെ സഹായത്തോടെ മാലിന്യം കുഴിച്ചുമൂടി. ഈ പ്രദേശത്ത് ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ മറ്റു മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കയാണ്. ഇതിനെതിരെ ആരോഗ്യ വകുപ്പിനും പോലീസിനും പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരില്‍ നിന്നുമുള്ള ആരോപണം. ഈ പ്രവണതക്കെതിരെ കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരിലുള്ള ശക്തമായ ആവശ്യം.