ചികിത്സാ സഹായം നല്കി

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്. തുടര്‍ ചികിത്സക്കായി നാട്ടിലെത്തിയ മനാഫ് പെരിങ്ങാടിന്, മുഹ്‌സിന്‍ സഹായ സമിതി സ്വരൂപിച്ച തുകയില്‍നിന്നാണ് ചികില്‍സാ സഹായം കൈമാറിയത്.

Update: 2020-10-23 13:15 GMT

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റയ്ന്‍ ചാപ്റ്റര്‍ പ്രവത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി.കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്. തുടര്‍ ചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന്, മുഹ്‌സിന്‍ സഹായ സമിതി സ്വരൂപിച്ച തുകയില്‍നിന്നാണ് ചികില്‍സാ സഹായം കൈമാറിയത്.

വാര്‍ഡ് മെമ്പര്‍ സുലൈമു വലിയകത്ത്, സിപിഎം ഏരിയ കമ്മിറ്റി അംഗം ടി വി സുരേന്ദ്രന്‍, മഹല്ല് പ്രസിഡന്റ് മംഗല്യം മുഹമ്മദ് ഹാജി എന്നിവരില്‍ നിന്നും നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദ കൂട്ട് ചവക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് കെ എസ് ബാബുരാജ്, ജനറല്‍ സെക്രട്ടറി റസാക്ക് അറക്കല്‍, ഗ്ലോബല്‍ പ്രതിനിധി സി എം ജെനീഷ്, ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അംഗങ്ങളായ ബാലു മരക്കാത്ത്, സക്കറിയ, ഷിബു, ഉമെയര്‍ തുടങ്ങിയവര്‍ മനാഫിന് വേണ്ടി തുക ഏറ്റുവാങ്ങി.


Tags:    

Similar News