പാവറട്ടി: അസര്‍ മോറല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അസര്‍ യങ് ലീഡേഴ്സും സംയുക്തമായി കാളാനി, വെന്‍മേനാട്, മുനക്കക്കടവ്, കൂരിക്കാട് എന്നീ തീരദേശമേഖലയിലെ 200 നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പാല്‍, മുട്ട, എന്നിവയടങ്ങിയ പോഷകാഹാര കിറ്റ് വിതരണം ചെയ്തു.
കഴിഞ്ഞ ദിവസം ഈ മേഖലയില്‍ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തപ്പോള്‍ കാണാനിടയായ കുട്ടികളുടെ അവസ്ഥ മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പോഷകാഹാര കിറ്റ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് അനസ് റസ്സാഖ് പറഞ്ഞു. സഹായത്തിനായി നസിം തറയില്‍, ഹാരിസ് ഹനീഫ്, അഹ്മദ് മരുതയൂര്‍, അസീസ്, വി എം അബ്ദുല്‍ ഹക്കിം, മൊയ്ദീന്‍ ഷാ എന്നിവര്‍ പങ്കാളികളായി.