പുത്തന്‍ചിറ ഗവ യുപിഎസ് ഇനി മികവിന്റെ കേന്ദ്രം
ഔദ്യോഗിക പ്രഖ്യാപനവും പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
മാള: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുത്തന്‍ചിറ ഗവ. യുപി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനവും പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ സമ്മേളന ഉദ്ഘാടനവും ശിലാഫലക അനാഛാദനവും നിര്‍വ്വഹിച്ചു.
2017-18 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ജിയുപിഎസ് പുത്തന്‍ചിറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നിര്‍ദേശം അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി. പ്രകൃതി സൗഹൃദ അന്തരീക്ഷമുള്ള വിദ്യാലയത്തിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിലും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജി പോള്‍ കാഞ്ഞൂത്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, മാള എഇഒ വി കെ നളിനി, വെള്ളാങ്കല്ലൂര്‍ ബിപിഒ എന്‍ എസ് സുരേഷ് ബാബു, മാള ബിപിഒ വി വി ശശി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹസീബ് അലി, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് എന്‍ എസ് സുനിത, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.