ആലപ്പുഴ: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന പുറക്കാട് പഞ്ചായത്തിലെ തീരപ്രദേശങ്ങള്‍ എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍, ജില്ലാ കമ്മിറ്റി അംഗം നാസര്‍ പഴയങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കൃത്യമായ ആസൂത്രണത്തോടെയുള്ള തീരദേശ പരിപാലനമല്ല അധികൃതര്‍ നടത്തുന്നതെന്ന് പരിസരവാസികള്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇപ്പോഴും പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. അധികാരികള്‍ തീരദേശ ജനതയെ അവഗണിക്കുകയാണെന്നും മുഖ്യധാരാ മുന്നണികള്‍ പരിഹാരം കാണാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എം എം താഹിര്‍ പറഞ്ഞു. ഫസില്‍ പുറക്കാട്, സുനീര്‍ പുറക്കാട്, നജീം സംബന്ധിച്ചു.