ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

Update: 2024-03-09 11:21 GMT

തൃശ്ശൂര്‍: തൃശ്ശൂരിലെ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ കുട്ടികളില്‍ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിര്‍ത്തിയില്‍ ഫയര്‍ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (08) എന്നിവരെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലിസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത തെരച്ചിലിനിടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തേന്‍ ശേഖരിക്കാന്‍ മരത്തില്‍ കയറിയ അരുണ്‍ മുകളില്‍ നിന്ന് വീണു മരിച്ചതാകാം എന്നാണ് നിഗമനം.

രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തില്‍ വലിയ വ്യത്യാസമുണ്ട്. അരുണിന്റെ മൃതദേഹം അഴുകിയ നിലയിലാണ്. സജിയുടെ മൃതദേഹം കണ്ടെത്തിയത് അരുണിന്റെ മൃതദേഹത്തിന് അരികില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ്. അരുണ്‍ മരിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് സജി മരിച്ചതെന്നാണ് നിഗമനം.






Similar News