പുതുവല്‍സരാശംസ നേര്‍ന്നില്ല; യുവാവിന് കുത്തേറ്റു

Update: 2025-01-01 09:30 GMT

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ പുതുവല്‍സരാശംസ നേരാത്തതിന് കാപ്പ കേസ് പ്രതി യുവാവിനെ കുത്തി താഴേയിട്ടു. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് (22) മാരകമായി കുത്തേറ്റത്. പുതുവര്‍ഷാശംസ നേര്‍ന്നില്ലെന്ന് പറഞ്ഞ് 24 തവണയോളം സുഹൈബിനെ പ്രതി കുത്തുകയായിരുന്നു. 

ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന സുഹൈബ് അടുത്ത് നിന്നവരുമായി പുതുവര്‍ഷാശംസ പങ്കിട്ടിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന പ്രതിയോട് ആശംസ പറയാത്തതാണ് ആക്രമണ കാരണം. യുവാവിനെ കുത്തിയ ഇയാള്‍ കഞ്ചാവു കോസിലെ പ്രതിയും കാപ്പ ചുമത്തപ്പെട്ടയാളുമാണ്. പരിക്കേറ്റ സുഹൈബിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags:    

Similar News