മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിലായി

കേച്ചേരി മേഖലയില്‍ മാസങ്ങളായി മോഷണം വ്യാപകമായിരുന്നു. മണലി, പട്ടിക്കര, ചിറനെല്ലൂര്‍ പ്രദേശങ്ങളിലായിരുന്നു മോഷണം വ്യാപകം. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങളും മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

Update: 2019-04-08 15:01 GMT

കുന്നംകുളം: നിരവധി മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിലായി. ചേലക്കര പത്തുകുടി പുതുവീട്ടില്‍ അബ്ദുല്‍ റഹീം(26) ആണ് മോഷണ ശ്രമത്തിനിടെ കേച്ചേരി തലക്കോട്ടുകരയില്‍ നിന്ന് പിടിയിലായത്. ഞായറാഴ്ച്ച രാത്രി തലക്കോട്ടുകര തലക്കോട്ടൂര്‍ വീട്ടില്‍ ലോറന്‍സിന്റെ വീട്ടിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. മേശപ്പുറത്ത് നിന്നും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലാകുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച ലോറന്‍സിനെ ആക്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തി മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

കേച്ചേരി മേഖലയില്‍ മാസങ്ങളായി മോഷണം വ്യാപകമായിരുന്നു. മണലി, പട്ടിക്കര, ചിറനെല്ലൂര്‍ പ്രദേശങ്ങളിലായിരുന്നു മോഷണം വ്യാപകം. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങളും മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ റഹീം. പോത്ത് മോഷണം, വാഹന മോഷണം ഉള്‍പ്പടെ എരുമപ്പെട്ടി, ചേലക്കര, കുന്നംകുളം സ്റ്റേഷനുകളില്‍ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News