കഞ്ചാവുമായി രണ്ട് യുവാക്കള്‍ മാള എക്‌സൈസിന്റെ പിടിയില്‍

പുത്തന്‍ചിറ, നെയ്തക്കുടി ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മാള എക്‌സൈസ് നടത്തിയ പരിശോധനയിലാണ് നെയ്തക്കുടി പണിക്കശ്ശേരി പറമ്പില്‍ നിധീഷ് (30), കോഴിക്കുളങ്ങര സഞ്ജയ് (22) എന്നിവരെ ബൈക്ക് ഉള്‍പ്പെടെ അറസ്റ്റുചെയ്തത്.

Update: 2020-09-12 14:54 GMT

മാള: കഞ്ചാവുമായി രണ്ടുയുവാക്കള്‍ മാള എക്‌സൈസിന്റെ പിടിയിലായി. പുത്തന്‍ചിറ, നെയ്തക്കുടി ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മാള എക്‌സൈസ് നടത്തിയ പരിശോധനയിലാണ് നെയ്തക്കുടി പണിക്കശ്ശേരി പറമ്പില്‍ നിധീഷ് (30), കോഴിക്കുളങ്ങര സഞ്ജയ് (22) എന്നിവരെ ബൈക്ക് ഉള്‍പ്പെടെ അറസ്റ്റുചെയ്തത്.

സഞ്ജയുടെ ബൈക്കില്‍നിന്നും 300 ഗ്രാം കഞ്ചാവും നിധീഷിന്റെ കൈയില്‍നിന്നും പത്തുഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സഞ്ജയ് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഇവര്‍ കഞ്ചാവ് ചെറിയ പൊതികളാക്കി 800 രൂപക്കാണ് വില്‍പ്പന നടത്തിവന്നിരുന്നത്. വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നെന്ന് ഇവര്‍ സമ്മതിച്ചു. വിലകൂടിയ യമഹ ആര്‍ 1-5 ബൈക്കില്‍ കറങ്ങിനടന്ന് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നു.

കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷ്, പ്രിവന്റീവ് ഓഫിസര്‍ എസ് അജയന്‍പിള്ള, രഞ്ജിത് കുമാര്‍, ഷാഡോ അംഗം ജോഷി ചക്കാലയ്ക്കല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇ കെ സാബു, വനിതാ ഓഫിസര്‍ സി എന്‍ സിജി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 

Tags:    

Similar News