പള്ളി തിരുനാളിനിടെ വോളന്റിയര്‍ക്കു മര്‍ദ്ദനം: പ്രതികള്‍ അറസ്റ്റില്‍

Update: 2020-02-07 14:49 GMT

തൃശൂര്‍: മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് വോളന്റിയറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ മാള പോലിസ് അറസ്റ്റ് ചെയ്തു. പ്ലാവിന്‍മുറി സ്വദേശി താക്കോല്‍ എന്ന് അറിയപ്പെടുന്ന ഫൈസല്‍, പ്ലാവിന്‍മുറി ആര്യാടന്‍ വീട്ടില്‍ സന്തോഷ്, താണിക്കാട് സ്വദേശി ഉണ്ണിക്കുട്ടന്‍, താണിക്കാട് സ്വദേശി സുജിത്ത് എന്നിവരെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. തിരുന്നാളിന്റെ സ്‌റ്റേജ് ഷോ നടക്കുന്നതിന് സമീപം സ്ത്രീകള്‍ക്കായി ഒരുക്കിയിരുന്ന ഗ്രീന്‍ റൂമിലേക്ക് അനധികൃതമായി കയറാന്‍ ശ്രമിച്ച പ്രതികളെ തടഞ്ഞതിനാണ് വോളന്റിയറെ പ്രതികള്‍ മര്‍ദ്ദിച്ചത്. വോളന്റിയറുടെ ഷര്‍ട്ട് വലിച്ച് കീറിയ ശേഷം ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചതായും പോലിസ് പറഞ്ഞു.




Tags:    

Similar News