വയനാട് ജില്ലയില്‍ 800 പട്ടയങ്ങള്‍ നാളെ വിതരണം ചെയ്യും

നൂറുദിന പരിപാടിയിലുള്‍പ്പെടുത്തി റവന്യൂ ഭവന നിര്‍മാണ വകുപ്പു പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തന ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

Update: 2021-02-13 14:17 GMT
വയനാട് ജില്ലയില്‍ 800 പട്ടയങ്ങള്‍ നാളെ വിതരണം ചെയ്യും

കല്‍പറ്റ: സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നാളെ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.

നൂറുദിന പരിപാടിയിലുള്‍പ്പെടുത്തി റവന്യൂ ഭവന നിര്‍മാണ വകുപ്പു പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി അനുവദിക്കപ്പെട്ട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തന ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

ജില്ലയിലെ കായണ്ണ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസുകളുടെ കെട്ടിടങ്ങളാണ് ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുക. വടകര റവന്യൂ ഡിവിഷണല്‍ ഓഫിസ് നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും കോഴിക്കോട് താലൂക്കിലെ പൂളക്കോട്, കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, അവിടനല്ലൂര്‍, വടകര താലൂക്കിലെ ഏറാമല, താമരശ്ശേരി താലൂക്കിലെ വാവാട്, കോടഞ്ചേരി, പനങ്ങാട് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് ഓഫിസ് നിര്‍മാണ ഉദ്ഘാടനവും നടക്കും.

ചടങ്ങില്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരാവും. ഡോ. എം.കെ. മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എ പ്രദീപ് കുമാര്‍ എംഎല്‍എ പട്ടയ വിതരണം നിര്‍വ്വഹിക്കും.

Tags:    

Similar News