കൊറോണ നിര്‍വ്യാപന പദ്ധതിയുമായി ഐഎംഎ കൊച്ചി

ആദ്യഘട്ടം ആരോഗ്യ പ്രവര്‍ത്തകര്‍, ടാക്സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, എറണാകുളം മാര്‍ക്കറ്റിലെ കട ഉടമകള്‍, ചുമട്ടുകാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് എക്സ്പോര്‍ട്ട് നിലവാരമുള്ള 50 മില്ലി ഹാന്‍ഡ്സാനിറ്റൈസര്‍ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി.വൈറസിന്റെ സമൂഹ്യവ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കുക കിടപ്പ് രാഗികള്‍ക്കും, വ്യദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കുമായിരിക്കും എന്നാണ് വിലയിരുത്തല്‍

Update: 2020-03-21 12:17 GMT

കൊച്ചി : കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ബിപിസിഎല്‍ന്റെ സഹായത്തോടെ സൗജന്യ സാനിറ്റൈസര്‍ വിതരണ പദ്ധതിയുമായി ഐഎംഎ കൊച്ചി രംഗത്ത്. ആദ്യഘട്ടം ആരോഗ്യ പ്രവര്‍ത്തകര്‍, ടാക്സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, എറണാകുളം മാര്‍ക്കറ്റിലെ കട ഉടമകള്‍, ചുമട്ടുകാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് എക്സ്പോര്‍ട്ട് നിലവാരമുള്ള 50 മില്ലി ഹാന്‍ഡ്സാനിറ്റൈസര്‍ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി.

വൈറസിന്റെ സമൂഹ്യവ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കുക കിടപ്പ് രാഗികള്‍ക്കും, വ്യദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കുമായിരിക്കും എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ആദ്യപടി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്കും, ആശാ വര്‍ക്കര്‍മാക്കും മുന്‍ഗണന നല്‍കിയാണ് സാനിറ്റൈസറിന്റെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. 50 മില്ലിയുടെ ഒരുലക്ഷം ബോട്ടിലാണ് വിതരണം ചെയ്യുക. പാലിയേറ്റീവ് രംഗത്തും, ആരോഗ്യമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ സൗജന്യമായിതന്നെ സാനിറ്റൈസര്‍ വീണ്ടും നിറച്ചുനല്‍കുകയും ചെയ്യും.

നമസ്തേ കൊച്ചി എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഐ.എം.എ കൊച്ചിയോടൊപ്പം ബിപിസിഎല്‍, ഗ്രീന്‍ കൊച്ചി മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം, കെല്‍സ, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി, ജില്ലാ ഭരണകൂടം എന്നിവര്‍ കൂടി പങ്കാളികളാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജുനൈദ് റഹ്മാന്‍ പറഞ്ഞു. 

Tags:    

Similar News