കൊറോണ: എറണാകുളത്ത് 26 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 42 പേരുടെ ഫലമാണ് ലഭിക്കാനുണ്ടായിരുന്നത്.ഇതില്‍ ലഭിച്ച 26 പേരുടെ ഫലമാണ് നെഗറ്റീവാണെന്ന് വ്യക്തമായത്

Update: 2020-03-17 08:03 GMT

കൊച്ചി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രോഗ ബാധ സംശയിച്ച് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളില്‍ 26 പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് ആരോഗ്യ വകുപ്പ്.പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 42 പേരുടെ ഫലമാണ് ലഭിക്കാനുണ്ടായിരുന്നത്.ഇതില്‍ ലഭിച്ച 26 പേരുടെ ഫലമാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ വരെ കണ്‍ട്രോള്‍ റൂമില്‍ രോഗബാധയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി 200 ഫോണ്‍കോളുകള്‍ ആണ് എത്തിയത്.

റെയില്‍വേ സ്റ്റേഷനുകളിലെയും, പ്രധാന ബസ് സ്റ്റാന്റുകളിലെയും രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുതുതായി 10 പേരെ കൂടി നിയോഗിച്ചു. ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. പി എസ് രാകേഷിന്റെ നേതൃത്വത്തില്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. ഇതോടെ എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 60 ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സേവനം ലഭ്യമാണ്.

കൊച്ചി തുറമുഖത്ത് ഇന്നലെ ആറ് കപ്പലുകള്‍ എത്തി. ഇതിലെ 130 ക്രൂ അംഗങ്ങളെ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ആരിലും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.ഇന്നലെ വൈകിട്ട് മുതല്‍ ഇന്ന് രാവിലെ 10 മണി വരെ കൊച്ചി വിമാനത്താവളത്തില്‍ 42 ആഭ്യന്തര ഫ്ളൈറ്റുകളിലെ 2453 യാത്രക്കാരെ പരിശോധിച്ചു. ഇതില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന നിര്‍ദ്ദേശത്തോടെ 93 പേരെ വീടുകളിലേക്ക് അയച്ചു.

Tags:    

Similar News