ഉച്ചക്ക് മീന്‍ പൊരിച്ചത് കൂട്ടി ഊണ്... ഇടവേളകളില്‍ പഴച്ചാറ്, രാത്രിയില്‍ അപ്പവും സ്റ്റുവും
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് 'വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ 'പരിമിതികള്‍ ഉണ്ടെങ്കിലും ഭക്ഷണ ക്രമം അടിപൊളിയാക്കാനുള്ള ശ്രമത്തിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. ഉണര്‍ന്നു കഴിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ചായ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടിന് ആശ്വാസമായി ജ്യൂസും വരെ ഉള്‍പ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്
കൊച്ചി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് 'വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ 'പരിമിതികള്‍ ഉണ്ടെങ്കിലും ഭക്ഷണ ക്രമം അടിപൊളിയാക്കാനുള്ള ശ്രമത്തിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. ഉണര്‍ന്നു കഴിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ചായ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടിന് ആശ്വാസമായി ജ്യൂസും വരെ ഉള്‍പ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.
രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ മെനുവിലുണ്ട്. വിദേശത്ത് നിന്നുള്ളവര്‍ ആണെങ്കിലോ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളില്‍ എത്തും. രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് പാലും ലഘു ഭക്ഷണവും ഉള്‍പ്പെടുത്തിയുള്ള മെനു ആണ് തയ്യാറാക്കിയിരിക്കുന്നത്.
അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദീന്‍ , അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേര്‍ക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം.
ഇന്ത്യക്കാരായ ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ ഭക്ഷണ ക്രമം
രാവിലെ 7.30 : ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം,10.30 : പഴച്ചാറ്,12.00: ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍ വെള്ളം,വൈകീട്ട് 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വടരാത്രി 7.00: അപ്പം , വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം
വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം
രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ്,11.00: പഴച്ചാറ്,12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍,വൈകീട്ട് 4.00: പഴച്ചാറ് ,രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍