കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി

Update: 2022-04-01 04:35 GMT

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. വയനാട് എക്‌സൈസ് ഇന്റലിജന്‍സും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശി ധീരജ് സഹ്നി (24) യെ അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്നും തൃശൂരിലേക്ക് പോവുന്ന ബസ്സിലെ യാത്രികനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Tags:    

Similar News