വയനാട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ രോഗമുക്തി നേടി

Update: 2020-07-15 13:16 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി. ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാംപിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്നെത്തി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കുറുക്കന്‍മൂല സ്വദേശിനിയായ 24കാരി, ജൂണ്‍ 25ന് സൗദി അറേബ്യയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പൊഴുതന സ്വദേശിയായ 37കാരന്‍, ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 23കാരന്‍, ജൂലൈ 13ന് ബാംഗ്ലൂരില്‍നിന്നെത്തിയ എടവക സ്വദേശിയായ 32കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 360 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 267 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3677 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11649 സാംപിളുകളില്‍ 9680 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9483 നെഗറ്റീവും 201 പോസിറ്റീവുമാണ്.




Tags:    

Similar News