മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തട്ടുകടകള്‍ അനുവദിക്കില്ല; സുപ്രധാന തീരുമാനങ്ങളുമായി മാനന്തവാടി നഗരസഭാ ട്രാഫിക്ക്

ഓട്ടോറിക്ഷ പര്‍മിറ്റിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ട്രാഫിക്ക് ക്രമീകരണ സമിതിക്ക് കൈമാറും. പുതിയ ട്രാഫിക്ക് അഡൈ്വസറി കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനം. മാനന്തവാടി ടൗണ്‍ മെഡിക്കല്‍ കോളേജ് റോഡില്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും

Update: 2021-10-06 11:25 GMT

മാനന്തവാടി: മാനന്തവാടി നഗരത്തില്‍ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഗാന്ധി പാര്‍ക്കില്‍ ഇനിമുതല്‍ തട്ടുകടകള്‍ അനുവദിക്കില്ലെന്ന് നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി യോഗ തീരുമാനം. നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ പ്ലാനില്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ രേഖപ്പെടുത്തിയ സ്ഥലത്ത് പൂര്‍ണമായും പാര്‍ക്കിങ്ങിന് ഒഴിച്ചിടണം. ഇതിനായി പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ, വിവിധ സ്ഥാന്റിങ് കമ്മറ്റി അധ്യക്ഷന്മാര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഓട്ടോ ടാക്‌സി വാഹന തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യോഗ തീരുമാനങ്ങള്‍:

ഓട്ടോറിക്ഷ പര്‍മിറ്റിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ട്രാഫിക്ക് ക്രമീകരണ സമിതിക്ക് കൈമാറും

പുതിയ ട്രാഫിക്ക് അഡൈ്വസറി കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനം.

മാനന്തവാടി ടൗണ്‍ മെഡിക്കല്‍ കോളേജ് റോഡില്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും

ഈ റോഡില്‍ ഗതാഗത പ്രശ്‌നം തീര്‍ക്കുന്നതിനായി മെഡിക്കല്‍ കോളജ് താഴെ അങ്ങാടി ബൈപ്പാസ് റോഡ് നവീകരിക്കും

ഗാന്ധി പാര്‍ക്കില്‍ രാഷ്ട്രീയ കക്ഷികളുടെ കൊടിമരങ്ങള്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിച്ചു മാറ്റി സ്ഥാപിക്കും

നഗരത്തിലെ നടപ്പാതകള്‍ കയ്യേറി സ്ഥാപിച്ച അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കും

നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുന്‍ഭാഗത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് ടാര്‍പോളിന്‍ എന്നിവ ഒഴിവാക്കി പെയിന്റ് ചെയ്ത് കെട്ടിടങ്ങള്‍ സൗന്ദര്യ വല്‍ക്കരിക്കാന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെടും

നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കും

നശിച്ചു പോയ സൈന്‍ ബോര്‍ഡുകള്‍ സീബ്രാ ലൈനുകള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനു പി ഡബ്ല്യുഡിയോട് ആവശ്യപ്പെടും.

Tags:    

Similar News