മാനന്തവാടിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

Update: 2023-03-15 12:45 GMT
മാനന്തവാടിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. ചൂരക്കുനി കോളനിക്ക് സമീപം ബുധനാഴ്ച രാവിലെ 11നായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടിവീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും ചെയ്തു. രാജനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News