കരടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

Update: 2022-07-17 01:53 GMT
കരടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

ഭൂവനേശ്വര്‍: ഒഡീഷയിലെ നുവാപാദയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരടിയെയും ചത്ത നിലയില്‍ കണ്ടെത്തി. സമര്‍സിങ് ഗ്രാമത്തില്‍ നിന്നുള്ള അഞ്ച് പേര്‍ ഘടിപാഡ റിസര്‍വ് വനത്തില്‍ വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോയപ്പോഴാണ് കരടിയുടെ ആക്രമണത്തിന് ഇരയായതെന്നാണ് റിപോര്‍ട്ട്. ഇവര്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

നകുല്‍ മാജി (58), രത്തന്‍ മാജി (60), റാബി റാണ (30) എന്നിവരാണ് മരിച്ചത്. കുനാ മാജി (23), പരമേശ്വര് മജ്ഹി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് നുവാപാദ വനം, പോലിസ്, അഗ്‌നിശമനാ സേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ നുവാപദയിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ (ഡിഎച്ച്എച്ച്) പ്രവേശിപ്പിച്ചു.

Tags:    

Similar News