കാര്‍ അപകടത്തില്‍പ്പെട്ട് യുവനടന്‍ ഉള്‍പ്പെടെ മൂന്നുമരണം

Update: 2020-05-03 18:20 GMT
കാര്‍ അപകടത്തില്‍പ്പെട്ട് യുവനടന്‍ ഉള്‍പ്പെടെ മൂന്നുമരണം

കൊച്ചി: മുവാറ്റുപുഴയ്ക്കു സമീപം മേക്കടമ്പിലുണ്ടായ കാറപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് മരണം. 'പൂവളളിയും കുഞ്ഞാടും' എന്ന ചിത്രത്തിലെ നായകന്‍ ബേസില്‍ ജോര്‍ജ്, വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു, വാളകം എല്ലാല്‍ അശ്വിന്‍ ജോയ് എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയിലേക്കു പോയ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒമ്പതോടെയാണ് അപകടം.

    വാളകം സ്വദേശിയും സ്‌നേഹ ഡെക്കറേഷന്‍ ഉടമയുമായ ബാബുവിന്റെ കാറാണ് ഡീലക്‌സ് റെസ്‌റ്റോറന്റിനു സമീപം അപകടത്തില്‍പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളായ റെമോന്‍ ഷെയ്ക്ക്, അമര്‍ ബീരാന്‍, സാഗര്‍ സെല്‍വകുമാര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.




Tags:    

Similar News