ഒമിക്രോണ്‍ ഭീഷണി; പൊതുചടങ്ങുകള്‍ക്ക് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം

Update: 2022-01-07 16:25 GMT
ഒമിക്രോണ്‍ ഭീഷണി; പൊതുചടങ്ങുകള്‍ക്ക് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം

കല്‍പ്പറ്റ: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകള്‍ നടത്തുന്നതിന് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശം. ഉല്‍സവങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും വിവാഹ, മരണാന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൊതുചടങ്ങുകള്‍ നടത്താന്‍ ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം.

വിവാഹം, ഗൃഹപ്രവേശനം, മരണാന്തര ചടങ്ങുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ രേഖമൂലം അറിയിക്കുകയും ചെയ്യണം. മാനദണ്ഡങ്ങള്‍ പാലിച്ചും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News