സ്വജനപക്ഷപാതം നടത്തിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കണം: കെ സുധാകരന്‍ എംപി
തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടികളില്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ കണ്ണൂര്‍ സര്‍വകാശാലയിലെ വിസി നിയമനത്തിലെ സ്വജനപക്ഷപാതം കാട്ടിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുകയാണ് വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അതിനു ഇതുവരെ ഗവര്‍ണര്‍ തയ്യാറായിട്ടില്ലെന്നതാണ് യഥാര്‍ഥ്യം. നീതിപൂര്‍വം പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ഗവര്‍ണ്ണര്‍ക്കുണ്ടെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് ഉള്‍പ്പെടെ കോണ്‍ഗ്രസും യുഡിഎഫും ഉന്നയിച്ച ആരോപണങ്ങളില്‍ ശരിയായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ആ ആരോപണങ്ങള്‍ ശരിവച്ച് അതേപടി ആവര്‍ത്തിക്കുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് സത്യസന്ധമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ല. അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള നട്ടെല്ലും ആര്‍ജ്ജവും അദ്ദേഹം കാണിച്ചാല്‍ ഇപ്പോഴത്തെ ഗവര്‍ണറുടെ നടപടിയില്‍ ആത്മാര്‍ഥയുണ്ടെന്ന് സമ്മതിക്കാം. അതല്ലാതെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനിന്ന് കുറ്റംപറയുന്നതിനോട് യോജിക്കാനാവില്ല.
ഗവര്‍ണറുടെ ആ നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്ന് കരുതേണ്ടിവരും. തുടര്‍ച്ചയായി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരാണിതെന്നും തെറ്റുതിരുത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ബോധ്യപ്പെട്ടിട്ടും ആ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ എന്തുകൊണ്ട് ഗവര്‍ണര്‍ തയ്യാവുന്നില്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന പോര്‍വിളിയില്‍ വിഷയാധിഷ്ടിത നിലപാടാണ് കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. ഗവര്‍ണറുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ ശക്തമായ ഭാഷയില്‍ തന്നെ കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ വിസി നിയമനത്തിലെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട ഇടപെടലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം സിപിഎമ്മുണ്ടാക്കി.
ഗവര്‍ണറുടെ എല്ലാ നടപടിക്കും നിരുപാധിക പിന്തുണയെന്നും കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. അത്തരം ഒരു വ്യാഖ്യാനം തെറ്റാണ്. പൗരത്വഭേദഗതി, മന്ത്രിമാരെ പിന്‍വലിക്കല്‍, ആര്‍എസ്എസ് മേധാവിയെ കാണാന്‍ പോയത്, വിസിമാരുടെ ക്രമവിരുദ്ധ നിയമനം, വിസിമാരുടെ ശമ്പളം പിടിക്കുമെന്ന് പറഞ്ഞത് തുടങ്ങിയ ഗവര്‍ണറുടെ നടപടികളെ കോണ്‍ഗ്രസ് ശക്തമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെ കോണ്‍ഗ്രസ് ഗവര്‍ണറുടെ പക്ഷത്താണെന്ന ഏകപക്ഷീയമായ ആക്ഷേപവും ആരോപണവും ശരിയല്ല.
വെറുതെ പരസ്യപ്രതികരണം നടത്തി കടമകളില്‍ നിന്ന് ഒളിച്ചോടുന്ന ഗവര്‍ണറുടെ നടപടി ശരിയല്ല. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ബാധ്യത ഗവര്‍ണ്ണര്‍ക്കുണ്ട്. തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന സര്‍ക്കാരിനെ ശരിയായ പാതിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഗവര്‍ണറുടെ തിരുത്തല്‍ നടപടികളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.