ഇരകളുടെ ഒരു പരാതിയും തന്റെ അറിവില്‍ ഇതുവരെ രാജ്ഭവന് ലഭിച്ചിട്ടില്ല; ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് വരണം: ഗവർണർ

Update: 2024-08-26 14:51 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ നടപടി നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടിമാരുടെ ഒരു പരാതിയും തന്റെ അറിവില്‍ ഇതുവരെ രാജ്ഭവന് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ധൈര്യപൂര്‍വ്വം നടിമാര്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണ്. പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാണ് നിലവില്‍ താല്‍പര്യമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

പരാതി ലഭിച്ചാല്‍ തന്റെ ഭരണഘടനാപരമായ പദവി വെച്ച് ചെയ്യാവുന്നതെല്ലാം ചെയ്യും. ഇതുവരെ ഒരു പരാതിയും ആരുടെ കയ്യില്‍ നിന്നും ലഭിച്ചിട്ടില്ല. പരാതി നല്‍കാന്‍ പോയ നടിയോട് പോലിസ് സഹകരിച്ചില്ല എന്നുള്ളത് സങ്കടകരമാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ട് എന്നുള്ളത് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാനുള്ള ലൈസന്‍സ് അല്ല. കര്‍ശനമായ അടിയന്തര സ്വഭാവത്തിലുള്ള നടപടി മുഖ്യമന്ത്രി തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്- ഗവര്‍ണര്‍ പറഞ്ഞു.






Tags:    

Similar News