ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു; രാജേന്ദ്ര ആര്‍ലേക്കര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും

Update: 2024-12-29 08:24 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും. ഗവര്‍ണറെ യാത്രയയക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല. ചീഫ് സെക്രട്ടറി മാത്രമാണ് എത്തിയത്. രാജ്ഭവനില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ് ഭവനിലെ യോത്ര അയപ്പ് ചടങ്ങ് ഉണ്ടായില്ല. മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചു.

കേരളവുമായി ആജീവനാന്ത ബന്ധമുണ്ടാകുമെന്നും സര്‍വകലാശാല പ്രശ്‌നങ്ങള്‍ ഒഴികെ സര്‍ക്കാരുമായി മറ്റ് വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെ'ന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തില്‍ ആശംസ പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്.

Tags:    

Similar News