കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുളള പരിശീലനം നാളെ മുതല്‍

Update: 2021-06-17 12:48 GMT
കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുളള പരിശീലനം നാളെ മുതല്‍

കല്‍പ്പറ്റ: കൊവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുളള പരിശീലന ക്ലാസുകള്‍ക്ക് നാളെ തുടക്കമാവും. ഇതിനായുളള ക്രാഷ് കോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് 111 കേന്ദ്രങ്ങളിലൂടെയാണ് മുന്നണിപ്പോരാളികള്‍ക്ക് പരിശീലനം നല്‍കുന്നത്. ജില്ലയില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയിലാണ് പരിശീലനം.

വീടുകളിലെ പരിചരണം, അടിസ്ഥാന പരിചരണം, അടിയന്തര പരിചരണം, സാംപിള്‍ ശേഖരിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ മേഖലകള്‍ പരിചയപ്പെടുത്തും. 21 ദിവസത്തെ ക്ലാസ്‌റൂം പരിശീലനത്തിന് ശേഷം മൂന്നുമാസം ആശുപത്രികളിലും പരിശീലനമുണ്ടാവും. ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കായി മെഡിക്കല്‍ ഇതര ആരോഗ്യപ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Tags:    

Similar News