വയനാട് ജില്ലയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.79 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് രേണുക അറിയിച്ചു. 615 പേര് രോഗമുക്തി നേടി. 8 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79 ആണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,907 ആയി. 1,10,025 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 5196 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 4,183 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 28, അമ്പലവയല്‍, മീനങ്ങാടി 21 വീതം, നൂല്‍പ്പുഴ, ബത്തേരി 20 വീതം, പുല്‍പ്പള്ളി 18, മുള്ളന്‍കൊല്ലി 12, കണിയാമ്പറ്റ 11, മുട്ടില്‍, നെന്മേനി 9 വീതം, പൂതാടി, തവിഞ്ഞാല്‍ 7 വീതം, എടവക, കല്‍പ്പറ്റ, കോട്ടത്തറ 6 വീതം, മാനന്തവാടി, മൂപ്പൈനാട് 5 വീതം, പനമരം 4, പൊഴുതന, തരിയോട് 3 വീതം, തിരുനെല്ലി, തൊണ്ടര്‍നാട് 2 വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വൈത്തിരി ഓരോന്ന് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്കും ഒരു അമ്പലവയല്‍ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
615 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 30 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 585 പേരുമാണ് രോഗമുക്തരായത്.
1,046 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1,046 പേരാണ്. 1,572 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14,308 പേര്. ഇന്ന് പുതുതായി 78 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍ നിന്ന് 1,330 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 778418 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 775352 എണ്ണത്തിന്റെ ഫലം ലഭിച്ചു. 659445 പേര് നെഗറ്റീവും 115907 പേര് പോസിറ്റീവുമാണ്.