വയനാട് നാളെ ബൂത്തിലേക്ക്; ജനവിധി കാത്ത് 1857 സ്ഥാനാര്‍ഥികള്‍

Update: 2020-12-09 12:21 GMT

കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ നാളെ വയനാട്ടില്‍ ജനവിധി തേടുന്നത് ആകെ 1857 സ്ഥാനാര്‍ഥികള്‍. ഇതില്‍ 582 പ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. ഗ്രാമപഞ്ചായത്തുകള്‍ 23 (413 വാര്‍ഡുകള്‍), നഗരസഭകള്‍ 3 (99 ഡിവിഷനുകള്‍), ബ്ലോക്ക് പഞ്ചായത്തുകള്‍ 4 (54 ഡിവിഷനുകള്‍), ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകള്‍ എന്നിടവിടങ്ങളിലേക്കാണ് മല്‍സരം.

സ്ഥാനാര്‍ത്ഥികള്‍

ആകെ 1857

പുരുഷന്മാര്‍ 869

സ്ത്രീകള്‍ 988

ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ 1308

നഗരസഭ 323

ബ്ലോക്ക് പഞ്ചായത്ത് 171

ജില്ലാ പഞ്ചായത്ത് 55

ജനറല്‍ വിഭാഗം 737

സംവരണ വിഭാഗം 1120

വനിതാ സംവരണം 745

പട്ടികവര്‍ഗം 138

പട്ടികജാതി 59

പട്ടികജാതി വനിത 8

പട്ടികവര്‍ഗം വനിത 170

വോട്ടര്‍മാര്‍

ആകെ 6,25,455

പുരുഷന്മാര്‍ 3,05,915

സ്ത്രീകള്‍ 3,19,534

ട്രാന്‍സ്‌ജെന്‍ഡര്‍ 6

പ്രവാസി വോട്ടര്‍മാര്‍ 6

പുതിയ വോട്ടര്‍മാര്‍ ആകെ 3301

പുരുഷന്‍ 1759

സ്ത്രീ 1542

ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍

ആകെ 5,30,894

പുരുഷന്‍ 2,60,090

സ്ത്രീ 2,70,798,

ട്രാന്‍സ്‌ജെന്‍ഡര്‍ 6.

നഗരസഭാ വോട്ടര്‍മാര്‍

ആകെ 94,561

പുരുഷന്‍ 45,825

സ്ത്രീ 48736.

പോളിംഗ് സ്‌റ്റേഷനുകള്‍

ആകെ 848

നഗരസഭ 99

പഞ്ചായത്ത് 749

പ്രശ്‌ന ബാധിത ബൂത്തുകള്‍ 152

മാവോയിസ്റ്റ് ബാധിതം 132

പ്രത്യേക സുരക്ഷ നല്‍കുന്ന ബൂത്തുകള്‍ 222

വെബ്കാസ്റ്റിങ് 69

വീഡിയോഗ്രഫി 83

ഉദ്യോഗസ്ഥര്‍

വരണാധികാരികള്‍ 32

ഉപവരണാധികാരികള്‍ 32

സെക്ടര്‍ ഓഫിസര്‍മാര്‍ 60

പോളിങ് ഉദ്യോഗസ്ഥര്‍ 5090

ഡ്യൂട്ടിയില്‍ 4240

പ്രിഡൈഡിങ് ഓഫിസര്‍ 848

ഫസ്റ്റ് പോളിങ് ഓഫിസര്‍ 848

പോളിങ് ഓഫിസര്‍മാര്‍ 1696

പോളിംഗ് അസിസ്റ്റന്റ് 848

റിസര്‍വ് 850

പോലിസ് ഉദ്യോഗസ്ഥര്‍ 1785

സുരക്ഷയ്ക്കായി വാഹനങ്ങള്‍ 174

വോട്ടിങ് മെഷീനുകള്‍

ആകെ 1206

ഗ്രാമപഞ്ചായത്ത്

കണ്‍ട്രോള്‍ യൂനിറ്റുകള്‍ 935

ബാലറ്റ് യൂനിറ്റുകള്‍ 2820

നഗരസഭ

കണ്‍ട്രോള്‍ യൂനിറ്റുകള്‍ 271

ബാലറ്റ് യൂനിറ്റുകള്‍ 311

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി

    തദ്ദേശ സ്ഥാപനത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് അയവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അപേക്ഷ ഫോമും പോസ്റ്റല്‍ ബാലറ്റും നേരിട്ട് അയച്ചു കൊടുക്കുന്ന സാഹചര്യത്തില്‍ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിനായാണ് നടപടി.

സ്‌പെഷ്യല്‍ വോട്ടര്‍ നേരിട്ട് അപേക്ഷിക്കുന്ന ഫോറം 19ഡി യില്‍ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തി നല്‍കും.

Wayanad to booth tomorrow; 1857 candidates awaiting referendum

Tags:    

Similar News