ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയില്‍

ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ 25ാം വര്‍ഷത്തിലാണ് ഒ.ടി.സി പ്രൊഡക്ട്‌സ് വിപണിയിലിറക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം എസ് രഘു പറഞ്ഞു

Update: 2022-07-06 11:15 GMT
ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയില്‍

കൊച്ചി : ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളായ ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയിലിറക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരിദേവ് ഫോര്‍മുലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം എസ് രഘു, പുനര്‍ജിത്ത് ആയുര്‍വേദ ഡയറക്ടര്‍ ഡോ.എം ആര്‍ ഹരിദേവ്, സിഇഒ ടി കെ അബ്രാഹം, എലന്‍സ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷെല്ലി കെ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ക്യാപ്‌സൂള്‍സ് വിപണിയിലിറക്കിയത്.

ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ 25ാം വര്‍ഷത്തിലാണ് ഒ.ടി.സി പ്രൊഡക്ട്‌സ് വിപണിയിലിറക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം എസ് രഘു പറഞ്ഞു. പുനര്‍ജിത്ത് എന്ന ബ്രാന്‍ഡിലാണ് കമ്പനിയുടെ ഒടിസി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.വരും മാസങ്ങളില്‍ പുനര്‍ജിത്ത് ബ്രാന്‍ഡില്‍ ഹെയര്‍ ഓയില്‍, കഫ് സിറപ്പ്, ഫേസ് ക്രീം, ഷാംപൂ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് പുനര്‍ജിത്ത് ആയുര്‍വേദ ഡയറക്ടര്‍ ഡോ. എം.ആര്‍ ഹരിദേവ് പറഞ്ഞു.

Similar News