മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. തിരഞ്ഞെടുപ്പിനുമുമ്പായി നടത്തിയ പണ അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കാല്‍ ശതമാനം കുറച്ചത്. ഇതോടെ ഭവനവാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും.ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.
സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കുക, വിപണിയില്‍ പണലഭ്യത ഉയര്‍ത്തുക എന്നിവയാണ് ആര്‍ബിഐയുടെ ലക്ഷ്യം. മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.