നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി വിസ
ഒരു രാഷ്ട്രം ഒരു കാര്‍ഡ് എന്ന പേരിലും എന്‍ സി എം എംസി അറിയപ്പെടുന്നുണ്ട്. മെട്രോ റെയില്‍, ബസ്, സബര്‍ബന്‍ റെയില്‍, ടോള്‍, പാര്‍ക്കിങ്ങ്, സ്മാര്‍ട്ട്സിറ്റി, റീട്ടെയ്ല്‍ എന്നിവിടങ്ങളിലെല്ലാം എന്‍ സി എംസി ഉപയോഗിക്കാമെന്ന്. വിസ കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ മുന്‍നിരക്കാരായ വിസ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍ സി എം സി) അവതരിപ്പിച്ചു. ഒരു രാഷ്ട്രം ഒരു കാര്‍ഡ് എന്ന പേരിലും എന്‍ സി എം എംസി അറിയപ്പെടുന്നുണ്ട്. മെട്രോ റെയില്‍, ബസ്, സബര്‍ബന്‍ റെയില്‍, ടോള്‍, പാര്‍ക്കിങ്ങ്, സ്മാര്‍ട്ട്സിറ്റി, റീട്ടെയ്ല്‍ എന്നിവിടങ്ങളിലെല്ലാം എന്‍ സി എംസി ഉപയോഗിക്കാമെന്ന്. വിസ കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പേയ്മെന്റിനേക്കാള്‍ പണം ഉപയോഗിക്കാനാണ് താല്‍പര്യപ്പെടുന്നത്. ഗതാഗത മേഖല, വളര്‍ന്നു കൊണ്ടിരിക്കുകയാണ.മെട്രോകളും സ്മാര്‍ട്ട് സിറ്റികളും വികസിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ എന്‍ സി എം സി കോണ്‍ടാക്റ്റ് ലെസ് കാര്‍ഡുകളുടെ സാധ്യതകള്‍ അനന്തമാണെന്ന് ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. കാര്‍ഡിലെ ഓഫ് ലൈന്‍ ബാലന്‍സ് ടോപ് അപ് ചെയ്യാനും എളുപ്പമാണ്.വിസാ എന്‍ സി എം സി കാര്‍ഡുകള്‍ കൂടുതല്‍ ആളുകളിലെത്തിക്കാന്‍ സര്‍ക്കാരും, അംഗ ബാങ്കുകളും, പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി സമഗ്ര പരിപാടികള്‍ക്ക് രൂപം നല്‍്കിയിട്ടുണ്ട്.
ഭാവിതലമുറ അക്കൗണ്ട് അധിഷ്ടിത ടിക്കറ്റിങ്ങുമായി (എബിറ്റി) ആഗോള തലത്തില്‍ തന്നെ വിസ കോണ്‍ടാക്റ്റ് ലെസ് കാര്‍ഡുകള്‍ ബന്ധിപ്പിക്കും. ഇതിന്റെ മാതൃക ലോകത്തിലെ വിവിധ മെട്രോകള്‍ അംഗീകരിച്ചിട്ടുണ്ട്. എബിറ്റി മോഡലില്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത പണം ഇടപാടിന് വിസ കോണ്‍ടാക്റ്റ് ലെസ് കാര്‍ഡ് ഉപയോഗിക്കാമെന്നും ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു