അറബ് വേള്‍ഡ് റസ്റ്റോറന്റ് ശൃംഖല ഇന്ത്യയിലേയ്ക്കും; ആദ്യ റസ്റ്റോറന്റ് കൊച്ചിയില്‍

തനത് അറബ് രുചിഭേദങ്ങള്‍ മാത്രം വിളമ്പുന്ന അറബ് വേള്‍ഡ് റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സിഗ്‌നേച്ചര്‍ ഫാമിലി റസ്റ്റോറന്റ് എറണാകുളം ദേശാഭിമാനി ജംഗ്ഷനിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഷെഫാണ് ഒമാനിന്റെ തനത് രുചികൂട്ടുകള്‍ ഇവിടെയും തയ്യാറാക്കുന്നതെന്നും മാനേജിംഗ് ഡയറക്ടര്‍ റഷീദ് ഉസ്മാന്‍, ഡയറക്ടര്‍ മുഹമ്മദ് റനീസ്, യൂസഫ് ഹാജി, ടികെസി ഷഫീഖ് പറഞ്ഞു

Update: 2019-07-04 10:51 GMT

കൊച്ചി : ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് വേള്‍ഡ് റസ്റ്റോറന്റ് ശൃംഖല ഇന്ത്യയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ റഷീദ് ഉസ്മാന്‍, ഡയറക്ടര്‍ മുഹമ്മദ് റനീസ്, യൂസഫ് ഹാജി, ടികെസി ഷഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തനത് അറബ് രുചിഭേദങ്ങള്‍ മാത്രം വിളമ്പുന്ന അറബ് വേള്‍ഡ് റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സിഗ്‌നേച്ചര്‍ ഫാമിലി റസ്റ്റോറന്റ് എറണാകുളം ദേശാഭിമാനി ജംഗ്ഷനിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഷെഫാണ് ഒമാനിന്റെ തനത് രുചികൂട്ടുകള്‍ ഇവിടെയും തയ്യാറാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പ്രവാസി വ്യവസായിയും തലശ്ശേരി സ്വദേശിയുമായ റഷീദ് ഉസ്മാന്‍ 35 വര്‍ഷം മുമ്പ് തന്റെ സ്പോണ്‍സര്‍ മുഹമ്മദ് സയീദ് ഖല്‍ഫാനെ ചെയര്‍മാനാക്കി ആരംഭിച്ച അറബ് വേള്‍ഡ് റസ്റ്റോറന്റ് ഗ്രൂപ്പിന് മസ്‌കറ്റില്‍ മാത്രം 18 ശാഖകള്‍ ഉണ്ട്.

ഗ്രൂപ്പിന് കീഴില്‍ മസ്‌ക്കറ്റില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ദുബായിലെ വാട്ടര്‍ ഫ്രണ്ട്മാളിലും, മംസാറിലും പ്രവര്‍ത്തിക്കുന്ന നാടന്‍ കാപ്പിയുടെയും, ചായയുടെയും സങ്കരണത്തില്‍ വികസിപ്പിച്ച ഡ്രിംഗ്സിനായുള്ള കോഫീറ്റീ ഫ്യൂഷന്‍ കഫേ, വടക്കന്‍ കേരളത്തിലെ മസ്‌കറ്റ് ജ്വല്ലറി എന്നിവ പ്രവര്‍ത്തച്ചുവരുന്നു. മൂന്നുമാസങ്ങള്‍ക്കകം ദുബായ് ഇന്‍വെസ്റ്റ്മെന്റ് ഫിനാന്‍സ് സെന്ററില്‍ കോഫീറ്റീ ഫ്യൂഷന്‍ കഫേ, അറബ് വേള്‍ഡ് കാറ്ററിംഗ് സര്‍വ്വീസ്, എന്നിവ ആരംഭിക്കും. തദ്ദേശീയര്‍ക്കും, ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയിട്ടുള്ളവര്‍ക്കും തനത് അറബ് രുചി ആസ്വദിക്കുവാനുള്ള അവസരവുംകൂടിയാണ് കൊച്ചിയില്‍ റസ്റ്റോറന്റ് ആരംഭിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

Tags:    

Similar News