ജസ്‌പെയ്ഡിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു
ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും മുന്‍ എംഎല്‍എയുമായ അഡ്വ.എ എന്‍ രാജന്‍ ബാബു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കൊച്ചി:കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ജസ്‌പെയ്ഡ് ഇ-കൊമേഴ്‌സ് രംഗത്തേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും മുന്‍ എംഎല്‍എയുമായ അഡ്വ.എ എന്‍ രാജന്‍ ബാബു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കേരളത്തില്‍ തന്നെ സംരംഭകത്വ മികവോടെ പുതിയ ബിസിനസ്സുകള്‍ തുടങ്ങുന്നത് ശ്ലാഘനീയമാണെന്ന് രാജന്‍ ബാബു അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഇകൊമേഴ്‌സ് മേഖല 250 ബില്യണ്‍ ഡോളറിന്റേതാണെന്നും വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയില്‍ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ ടി എ നിസാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി എ നിഷാദ് എന്നിവര്‍ പറഞ്ഞു.
2021 ജനുവരി ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച ഗ്രൂപ്പിന് കീഴില്‍ മലപ്പുറം, വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലായി 12 സൂപ്പര്‍മാര്‍ക്കറ്റുള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100ല്‍ പരം കമ്പനികളുടെ 1500 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍തന്നെ കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റുമായുള്ള കരാര്‍ പ്രകാരം ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കള്‍ക്ക് ഏഴ് ദിവസത്തിനകം ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ കഴിയുമെന്ന് ഇവര്‍ വ്യക്തമാക്കി. 2024ലോടെ കേരളത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് സമീപവും ചുരുങ്ങിയത് ഏഴ് ജീവനക്കാരുള്ള ഔട്ട്‌ലറ്റുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതികളും കമ്പനി ആവിഷ്‌കരിച്ചുവരുന്നതായി ചെയര്‍മാന്‍ ടി എ നിസാര്‍ പറഞ്ഞു.
ഇതിലൂടെ ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവും, പരമാവധി തൊഴിലവസരവും സൃഷ്ടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ജസ്‌പെയ്ഡ് എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ ജസ്‌പെയ്ഡ്.കോം എന്ന വെബ്‌സൈറ്റ് വഴിയോ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമന്നും, രജിസ്ട്രഷന്‍ ഫീസോ മറ്റ് ചാര്‍ജ്ജുകളോ ഇല്ലെന്നും മാനേജിംഗ് ഡയറക്ടര്‍ ടി എ നിഷാദ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സൈമി ജിക്‌സണ്‍, റാഫി മതിലകം, എന്‍.ജെ.ജിക്‌സണ്‍ എന്നിവരും പങ്കെടുത്തു.